സ്ത്രീ സുരക്ഷാ പെൻഷൻ
🌸 സ്ത്രീ സുരക്ഷാ പെൻഷൻ 🌸
സ്ത്രീകളുടെ സാമൂഹ്യവും സാമ്പത്തികവുമായ സുരക്ഷ ഉറപ്പാക്കുന്നതിനായി കേരള സർക്കാർ നടപ്പിലാക്കുന്ന ഒരു സാമൂഹ്യ സുരക്ഷാ പദ്ധതിയാണ് സ്ത്രീ സുരക്ഷാ പെൻഷൻ.
💰 പദ്ധതി പ്രകാരം ഗുണഭോക്താക്കൾക്ക് പ്രതിമാസം ₹1000 ലഭിക്കുന്നു.
🖥️ അപേക്ഷ സമർപ്പിക്കേണ്ട വെബ്സൈറ്റ്:
https://ksmart.lsgkerala.gov.in
📌 പൊതു മാനദണ്ഡങ്ങൾ
1️⃣ അപേക്ഷകർ മറ്റ് സാമൂഹ്യ ക്ഷേമ പദ്ധതികളിൽ ഗുണഭോക്താക്കൾ ആകരുത്.
2️⃣ AAY (മഞ്ഞ കാർഡ്), PHH (പിങ്ക് കാർഡ്) വിഭാഗത്തിൽ ഉൾപ്പെട്ട 35 മുതൽ 60 വയസ്സ് വരെയുള്ള ട്രാൻസ് വുമൺ അടക്കമുള്ള സ്ത്രീകൾക്ക് അപേക്ഷിക്കാം.
3️⃣ സംസ്ഥാനത്ത് സ്ഥിരതാമസം ഉള്ളവർക്ക് മാത്രമേ ആനുകൂല്യം ലഭിക്കൂ.
4️⃣ പ്രതിമാസ ധനസഹായം ₹1000 ആയിരിക്കും.
5️⃣ വിധവാ പെൻഷൻ, അവിവാഹിത പെൻഷൻ, വികലാംഗ പെൻഷൻ, സർവീസ് പെൻഷൻ, കുടുംബ പെൻഷൻ, EPF പെൻഷൻ എന്നിവ ലഭിക്കുന്നവർക്ക് അർഹതയില്ല.
6️⃣ സർക്കാർ/അർധ സർക്കാർ സ്ഥാപനങ്ങളിൽ സ്ഥിരം അല്ലെങ്കിൽ കരാർ നിയമനം ലഭിച്ചാൽ അർഹത നഷ്ടപ്പെടും.
7️⃣ മഞ്ഞ/പിങ്ക് റേഷൻ കാർഡ് നീല അല്ലെങ്കിൽ വെള്ള കാർഡായി മാറിയാൽ പദ്ധതിയുടെ ആനുകൂല്യം ലഭിക്കില്ല.
8️⃣ ഗുണഭോക്താവ് മരണപ്പെട്ടാൽ തുടർന്ന് ആനുകൂല്യം ലഭ്യമല്ല.
9️⃣ സ്വയം സാക്ഷ്യപ്പെടുത്തിയ സത്യപ്രസ്താവന നിർബന്ധമാണ്.
🔟 റിമാൻഡ് ചെയ്യപ്പെടുകയോ ജയിലിൽ കഴിയുകയോ ചെയ്യുന്ന കാലയളവിൽ ആനുകൂല്യം ലഭിക്കില്ല.
1️⃣1️⃣ പ്രായം തെളിയിക്കാൻ ജനന സർട്ടിഫിക്കറ്റ്, സ്കൂൾ സർട്ടിഫിക്കറ്റ്, ലൈസൻസ്, പാസ്പോർട്ട് എന്നിവ ഉപയോഗിക്കാം.
1️⃣2️⃣ അനർഹമായി കൈപ്പറ്റിയ തുക 18% പലിശ സഹിതം തിരികെ ഈടാക്കുന്നതാണ്.
1️⃣3️⃣ ആധാർ അടിസ്ഥാനമാക്കിയ വാർഷിക മസ്റ്ററിംഗ് നിർബന്ധമാണ്.
സ്ത്രീസുരക്ഷാ പെൻഷൻ വിവരങ്ങൾ അറിയുന്നതിനായി ഇവിടെ ക്ലിക്ക് ചെയ്യുക