കാഴ്ചപ്പാടും ദൌത്യവും
🎯 കാഴ്ചപ്പാടും ദൗത്യവും
വേങ്ങാട് ഗ്രാമപഞ്ചായത്ത് ഓഫീസിൽ സമ്പൂർണ ഗുണമേന്മാ പരിപാലന സംവിധാനം നടപ്പിലാക്കി കൊണ്ടും ഗുണമേന്മാ ലക്ഷ്യങ്ങൾ കാലികമായി പരിശോധിച്ചു കൊണ്ടും പൊതുജനങ്ങൾക്ക് ഏറ്റവും മികച്ച സേവനങ്ങളും വികസന പദ്ധതികളും സുതാര്യവും സമയബന്ധിതവുമായി ലഭ്യമാക്കുക എന്നതാണ് പഞ്ചായത്തിൻറെ പ്രധാന ലക്ഷ്യം.
ജനങ്ങളുടെ ആവശ്യങ്ങളും പ്രതീക്ഷകളും മുൻനിർത്തി സേവനങ്ങൾ കൂടുതൽ കാര്യക്ഷമമാക്കുകയും, പൊതുജനങ്ങളുടെ പരിപൂർണ സംതൃപ്തി ഉറപ്പാക്കുകയും ചെയ്യുന്നു.അതോടൊപ്പം പഞ്ചായത്തിൻറെ സർവ്വതോന്മുഖമായ പുരോഗതി സാക്ഷാത്കരിക്കുന്നതിനുള്ള പ്രവർത്തനങ്ങൾ ശക്തിപ്പെടുത്തുകയും ചെയ്യുന്നു.
സുതാര്യത, ഉത്തരവാദിത്തബോധം, ജനപങ്കാളിത്തം, സേവന മികവ് എന്നീ മൂല്യങ്ങളിൽ അധിഷ്ഠിതമായി ജനസൗഹൃദ കാര്യാലയമായി മാറുകയും, പ്രാദേശിക സ്വയംഭരണ സ്ഥാപനങ്ങളുടെ മാതൃകയായി ഉയരുകയും ചെയ്യുക എന്നതാണ് വേങ്ങാട് ഗ്രാമപഞ്ചായത്തിൻറെ ദൗത്യം.