ജല ബജറ്റ്

ഒരു പ്രദേശത്ത് ലഭ്യമായ ജലസ്രോതസുകളും ജല ഉപയോഗവും വിലയിരുത്തി ഭാവിയിലെ ജല ആവശ്യങ്ങൾ കണക്കാക്കി തയ്യാറാക്കുന്ന സമഗ്ര പദ്ധതിയെയാണ് ജലബജറ്റ് എന്ന് പറയുന്നത്. ഗ്രാമപഞ്ചായത്തുകൾ, നഗരസഭകൾ, സ്ഥാപനങ്ങൾ തുടങ്ങിയവ ജല സംരക്ഷണത്തിനും ജല വിനിയോഗ നിയന്ത്രണത്തിനുമായി ജലബജറ്റ് തയ്യാറാക്കുന്നു.

ജലബജറ്റിന്റെ പ്രധാന ലക്ഷ്യങ്ങൾ

  • പ്രദേശത്തെ ജല ലഭ്യത വിലയിരുത്തുക 

  • കുടിവെള്ള ക്ഷാമം ഒഴിവാക്കുക 

  • ഭൂഗർഭ ജലനിരപ്പ് സംരക്ഷിക്കുക 

  • മഴവെള്ള സംഭരണം പ്രോത്സാഹിപ്പിക്കുക 

  • കാർഷിക, ഗാർഹിക, വ്യാവസായിക ആവശ്യങ്ങൾക്ക് ജല ഉപയോഗം ക്രമീകരിക്കുക 

  • വരൾച്ചയും ജല മലിനീകരണവും കുറയ്ക്കുക

 

  • ജലബജറ്റ്